Wednesday, 17 October 2018

അല്പം എഴുതാം, എന്തേ?

ഇവിടെ English മാത്രം മതി എന്ന് കരുതിയതാണ് . ഇത് പക്ഷേ reading material അല്ല. അതുകൊണ്ട് പെട്ടെന്ന് മനസിലാകാൻ writing.. ന് പറ്റിയ  ചില കാര്യങ്ങൾ... ഞാൻ വിജയിച്ചിരുന്നു. ഒരു പക്ഷേ  bore ആയി തോന്നും..

നമുക്കറിയാം English അക്ഷരമാലയിലെ  small letters..( കുഞ്ഞക്ഷരങ്ങളിൽ)  ചിലത്  Copy book.. ലെ ആദ്യത്തെ മൂന്ന് വരകളിലും ചിലവ middle ഭാഗത്തെ രണ്ട്  വരകളിലും മറ്റുചിലവ താഴെ യുള്ള മൂന്ന് വരകളിലുമാണ് എഴുതുന്നത്. 

For example... b, d, f,h, k,l, etc മുകളിലത്തെ മൂന്ന് വരകളിലും a,c, e,i, m, n,etc middle ഭാഗത്തെ രണ്ട് വരകളിലും g, j, p,q തുടങ്ങിയ അക്ഷരങ്ങൾ താഴെയുള്ള മൂന്നു വരകളിൽ ആണ് എഴുതുന്നത്. 

ചില കുട്ടികൾ a, b, g, h, c, p.... എല്ലാം തന്നെ  തോന്നുന്ന രീതിയിൽ എഴുതും.കൃത്യം മലയാളം എഴുതുന്ന രീതിയിലും എഴുതാറുണ്ട്.  എന്തു ചെയ്യാൻ പറ്റും?  UP തലത്തിൽ 5ൽ തന്നെ ഞാനിത് (LP ...യിൽ experience കിട്ടിയിട്ടില്ല) മാറ്റിയിട്ടുണ്ട്. 

കുട്ടികൾ 4 line.  ൽ തന്നെ ഇപ്പോൾ എഴുതുന്നതുപോലെ (കയ്യിലെ മസിലൊക്കെയൊന്ന്  ശരിയാവട്ടെ) തുടങ്ങട്ടെ. പക്ഷേ രണ്ടാം ഘട്ടം  two line book ..ൽ ആവുന്നത് നല്ലത് . കാരണം അവന് സ്വയം ബോധ്യമാവും ചില അക്ഷരങ്ങൾ ( b, d, h ....) double line.. ന് മുകളിലൂടെ പോകുമ്പോൾ g, j, p .... എന്നിവ double line.. ൻ്റെ  താഴേയ്ക്കൂടെ പോകുമെന്ന്. എന്നാൽ a,c, e..... തുടങ്ങിയവ double line.. ൽ ഉള്ളിൽ തന്നെയാവുമെന്ന്. അതിനാൽ English .. ന് double line book രണ്ടാം തരം ക്ളാസ് മുതലെങ്കിലൂം ഉപയൊഗിക്കുന്നത് നല്ലതാണ്. 

ഇത് UP തലത്തിൽ 100%;വിജയിച്ചതാണ്.  പേന കൈകൊണ്ട്  തൊട്ടിട്ടില്ലാത്ത കുട്ടികൾ വരെ ഒരു മാസത്തിനുള്ളിൽ  English alphabets എഴുതേണ്ട രീതിയിൽ എഴുതും.

പക്ഷേ higher തലത്തിൽ ( 9 n 10 th.) ഇത് പരീക്ഷിച്ചിട്ട്  വിജയിക്കുന്നതിൻ്റെ perentage വളരെ കുറവാണ്. ഒരു പക്ഷേ ചുട്ടയിലെ ശീലം ചുടല വരെ എന്ന ചൊല്ല് ശരിയാവും. 


No comments:

Post a Comment

അല്പം എഴുതാം, എന്തേ?

ഇവിടെ English മാത്രം മതി എന്ന് കരുതിയതാണ് . ഇത് പക്ഷേ reading material അല്ല. അതുകൊണ്ട് പെട്ടെന്ന് മനസിലാകാൻ writing.. ന് പറ്റിയ  ചില കാര്യങ...